p

പത്തനംതിട്ട: ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഒൻപതിന് രാവിലെ 10ന് പത്തനംതിട്ട കോ ഓപ്പറേറ്റീവ് കോളജിൽ സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ എന്ന വിഷയത്തിൽ യുപി, ഹൈസ്‌കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം നടത്തും. രാവിലെ 10ന് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. പി.ജെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം പ്രൊഫ. ടി.കെ.ജി. നായർ അദ്ധ്യക്ഷത വഹിക്കും.