മല്ലപ്പള്ളി : കോമളം താത്കാലിക പാലം നിർമ്മിക്കാൻ നടപടി സ്വീകരിക്കാത്തതിൽ കോൺഗ്രസ് ബ്ലോക്ക് നേതൃയോഗം പ്രതിഷേധിച്ചു. കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി. ജെ. കുര്യൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. റെജി തോമസ്, ലാലുതോമസ്, അഡ്വ. രാജേഷ് ചാത്തങ്കരി, പി. ജി. ദിലീപ് കുമാർ, കീഴ് വായ്പൂര് ശിവരാജൻ, ചെറിയാൻ വർഗീസ്, എ. ഡി. ജോൺ, റ്റി. ജി. രഘുനാഥപിള്ള, എം. കെ. സുബാഷ് കുമാർ, വിനീത് കുമാർ, മണിരാജ് പുന്നിലം, ലിൻസൺ പറോലിക്കൽ, തോമസ് തമ്പി, കെ. കെ. പ്രസാദ്, സാം പട്ടേരി, കെ. ജി. സാബു, റെജി പണിക്കമുറി, തുടങ്ങിയവർ സംസാരിച്ചു.