അടൂർ : കർഷക തൊഴിലാളി യൂണിയന്റെ സംസ്ഥാന സമ്മേളനത്തിൽ ഉയർത്താനുള്ള പതാകയുമായി 15 ന് രാവിലെ 8.30 ന് ഏനാത്ത് എത്തിച്ചേരുന്ന സംസ്ഥാന പതാക ജാഥയ്ക്ക് സ്വീകരണം നൽകാൻ കെ .എസ് .കെ . ടി. യു ഏരിയ കൺവെൻഷൻ തീരുമാനിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി സി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എ. വിപിൻകുമാർ അദ്ധ്യക്ഷനായി. എസ്.സി. ബോസ്, പി.എസ്. കൃഷ്ണകുമാർ ,എം.എസ് രാജേന്ദ്രൻ , വൈസ് പ്രസിഡന്റ് രാധാരാമചന്ദ്രൻ , രാധാകൃഷ്ണൻ നായർ ,ഷീല വിജയ്, വിജു രാധാകൃഷ്ണൻ , സുരേഷ് കുമാർ , സതീശൻ ,ഷിബു, ശ്രീകുമാർ , പ്രമോദ്, ഷൈജ ഓമനക്കുട്ടൻ, സുജ എന്നിവർ സംസാരിച്ചു.