അടൂർ : എൻ. സി. പി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സ്നേഹ സംഗമവും, വിരുന്നും സംഘടിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് മേലൂട് അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം. അലാവുദ്ദീൻ ഉദ്ഘാടനം ചെയ്‌തു. അടൂർ പ്രദീപ് കുമാർ, സനിൽ, അനുഭദ്രൻ, ബിനോയ് വിജയൻ, ജയൻ ബി.തെങ്ങമം, ജോർജ് കുളഞ്ഞികൊമ്പിൽ എന്നിവർ സംസാരിച്ചു. എൻ. സി. പി നേതാക്കളായ ഹരി പതഞ്ജലി, ശശികുമാർ താന്നിക്കൽ, അനുരാജ് കൊടുമൺ, റിങ്കു വിളവിനാൽ, അഡ്വ .ശ്രീഗണേഷ്, ഷീബ വർഗീസ്, ജെ. ജോൺസൺ,ബിജു പറക്കോട്,മുണ്ടപ്പള്ളി അനിൽ, അജി ചരുവിള, എൽ. എസ്‌. സുരേഷ്,തെരേസ ജോർജ്, സ്മിത അനീഷ്, ലിജു തൊടുവക്കാട്, വിലാസ് ഐക്കാട്, ബിജി തുമ്പമൺ,അഭിരാജ് അടൂർ, അനന്തു കെ.സനൽ എന്നിവർ നേതൃത്വം നൽകി..