04-blood-donation
കേരളാ ജേർണലിസ്റ്റ് യൂണിയൻ സ്ഥാപക ദിനത്തിന്റെയും സ്വതന്ത്ര പത്രപ്രവർത്തന ദിനാചരണത്തിന്റെയും ഭാഗമായി പത്രപ്രവർത്തകർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നടത്തിയ രക്തദാന പരി​പാ​ടി മന്ത്രി വീ​ണാ ജോർ​ജ് ഉ​ദ്​ഘാട​നം ചെ​യ്യുന്നു

നാരങ്ങാനം:​ കേരള ജേർണലിസ്റ്റ് യൂണിയൻ സ്ഥാപക ദിനത്തിന്റെയും സ്വതന്ത്ര പത്രപ്രവർത്തന ദിനാചരണത്തിന്റെയും ഭാഗമായി പത്രപ്രവർത്തകർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ രക്തദാനം നടത്തി. മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്തു. കേരളാ ജേർണലിസ്റ്റ് യൂണിയൻ ജില്ലാ പ്രസിഡന്റ് രാജു കടകരപ്പളളി അദ്ധ്യക്ഷനായിരുന്നു. ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ സമിതി അംഗങ്ങളായ ബാബു തോമസ്, സനിൽ അടൂർ, സംസ്ഥാന സെക്രട്ടറി മനോജ് പുളിവേലിൽ, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എം. സുജേഷ്, സംസ്ഥാന സമിതി അംഗം ആർ.അജയകുമാർ, ആർ.എം.ഒ ആശിഷ് മോഹൻകുമാർ, പത്തനംതിട്ട മേഖലാ സെക്രട്ടറി തോമസ് ജെ. മാത്യു, കോഴഞ്ചേരി മേഖലാ സെക്രട്ടറി വി.എസ്.സനിൽ നാരങ്ങാനം ജില്ലാ സെക്രട്ടറി ബിനോയി വിജയൻ , ജില്ലാ ട്രഷറർ രജി തോപ്പിൽ എന്നിവർ സംസാരിച്ചു. ഡോ. പ്രിറ്റി സക്കറിയ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.