പ​ന്ത​ളം:ശ​ബ​രി​മ​ല​യിലെ അശാസ്ത്രീയ നിർമ്മാണം നിറുത്തിവയ്ക്കണമെന്ന് ക്ഷേ​ത്ര ആ​ചാ​ര സം​ര​ക്ഷ​ണ​സ​മി​തി​ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ​മ്പ​യിൽ നി​ന്ന് പ​ര​മ്പ​രാ​ഗ​ത പാ​ത​യാ​യ നീ​ലി​മ​ല​വ​ഴിയുള്ള യാത്ര അ​സാ​ദ്ധ്യ​മാ​ക്കു​ന്ന ത​ര​ത്തിൽ പ​ടി​ക്കെ​ട്ടു​കൾ ഇ​ള​ക്കി​മാ​റ്റി മി​നു​സ​മു​ള്ള ക​ല്ലു​കൾ നി​ര​ത്തിയാണ് പണി നടക്കുന്നത്. ഈ പാ​ത വ​ഴി​യു​ള്ള പ​ര​മ്പ​രാ​ഗ​ത ആ​ചാ​ര​മാ​യ ആ​റാ​ട്ട് എ​ഴു​ന്നെള്ളത്തിനും ഇത് തടസമാകും. നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദേ​വ​സ്വം മ​ന്ത്രിക്കും ദേ​വ​സ്വം ബോർ​ഡ് പ്ര​സി​ഡന്റിനും എം.എൽ.എയ്ക്കും ക​ത്ത് നൽ​കാൻ തീ​രു​മാ​നി​ച്ചു. സ​മി​തി പ്ര​സി​ഡ​ന്റ് ശ​ശി​കു​മാ​ര​വർ​മ്മ​യു​ടെ അ​ദ്ധ്യ​ക്ഷ​ത​യിൽ കൂ​ടി​യ യോ​ഗ​ത്തിൽ ജ​ന​റൽ സെ​ക്ര​ട്ട​റി പ്ര​സാ​ദ് കു​ഴി​ക്കാ​ല, സെ​ക്ര​ട്ട​റി​മാ​രാ​യ എം.ആർ അ​നിൽ കു​മാർ, പൃ​ഥി​പാൽ, പി.എൻ നാ​രാ​യ​ണ വർ​മ്മ ,​ ട്ര​ഷ​റർ അ​നിൽ സി ഡി എ​ന്നി​വർ സം​സാ​രി​ച്ചു.