പന്തളം: പന്തളം അറത്തിൽ സെന്റ് ജോർജ് ഓർത്തഡോക്‌സ് മഹാ ഇടവകയിൽ പെരുന്നാളിനോടനുബന്ധിച്ചുള്ള ചെമ്പെടുപ്പ് റാസ ഇന്ന് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പരുമല തിരുമേനിയുടെ തിരുശേഷിപ്പ് പ്രതിഷ്ഠയുടെ 13​-ാം വാർഷികവും മദ്ധ്യസ്ഥ പ്രാർത്ഥനയും ഇന്നുനടക്കും. നാളെ രാവിലെ 7ന് ഗുരുവന്ദനം. വൈകിട്ട് 6ന് ഇടവക ദിനാഘോഷം പന്തളം നഗരസഭാദ്ധ്യക്ഷ സുശീല സന്തോഷ് ഉദ്ഘാടനം ചെയ്യും. ഫാ. ജോൺ മാത്യു സന്ദേശം നൽകും. ഇടവകയുടെ മുൻ ട്രസ്റ്റി​, സെക്രട്ടറിമാരെ നഗരസഭ വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ബെന്നി മാത്യു ആദരിക്കും. 6.30ന് കലാസന്ധ്യ.
5ന് രാവിലെ 9ന് ചെമ്പെടുപ്പ് ആരംഭം. വൈകിട്ട് 4ന് മുട്ടാർ സെന്റ് ജോർജ് കുരിശടിയിൽ ചെമ്പെടുപ്പ് സംഗമം. 5.30ന് ചെമ്പെടുപ്പു റാസ. 7.30ന് മ്യൂസിക്കൽ ഇൻസ്ട്രമെന്റ് ഫ്യൂഷൻ, പുഴുക്കു നേർച്ച.
6 ന് വൈകിട്ട് 5ന് വാദ്യമേള പ്രകടനം. 6ന് റാസ.
7ന് രാവിലെ 7 ന് ചെമ്പിൽ അരിയിടീൽ, 8.15ന് ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമ്മികത്വത്തിൽ ശ്ലൈഹിക വാഴ് വ്. യൂത്ത് ഐക്കൺ അവാർഡ് 24 ന്യൂസ് സീനിയർ ന്യൂസ് എഡിറ്റർ ഹാഷ്മി താജ് ഇബ്രാഹിമിന് സമ്മാനിക്കും. 11ന് പെരുന്നാൾ വെച്ചൂട്ട്. ഉച്ചയ്ക്ക് 12ന് കൊടിയിറക്ക്.
ഇടവക വികാരി ഫാ.തോമസ് ജോസഫ് പൈനുംമൂട്ടിൽ, ട്രസ്റ്റി ജെയിംസ് ജോൺ ജിജിഭവൻ, സെക്രട്ടറി അഡ്വ. ബിബിൻ ബേബി വടക്കേമണ്ണിൽ, ജോബി ജോയി അമ്പലം നിൽക്കുന്നതിൽ, വി.ഡി. മാത്യു പേരപ്പൂക്കാലായിൽ, ജോസ് പി. സാമുവൽ ജോസ് വില്ല, ബെന്നി മാത്യു പുതിയവീട്ടിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.