പന്തളം: കോൺഗ്രസ് കുരമ്പാല മണ്ഡലം 18​ാം ഡിവിഷൻ കമ്മിറ്റി പൂവണ്ണംതടം ജംഗ്​ഷനിലും പോക്കാട്ട് ചിറയിലും കോൺവെക്‌സ് ലെൻസുകൾ സ്ഥാപിച്ചു. വാർഡ് പ്രസിഡന്റ് വി.റ്റി രാജു അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് എം മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. സാജൻ പി ജോർജ്, എസ്. ഡാനിയേൽ , രാജൻ പി.എസ്, ജോൺസൺ, തോമസ് ജോർജ്, സരസ്വതി, ബിനു തങ്കച്ചൻ , റിനി ഐസക്, മെറിൻ തോമസ്, പൊടിയൻ എന്നിവർ സംസാരിച്ചു.