കൊടുമൺ: അട്ടച്ചാക്കൽ ഗോൾഡൻ ബോയ്സ് ചാരിറ്റബിൾ സംഘത്തിന്റെ 22-ാമത് വാർഷികം കൊടുമൺ മഹാത്മാ ജനസേവന കേന്ദ്രത്തിൽ ആഘോഷിച്ചു. കോന്നി ബ്ളോക്ക് പഞ്ചായത്തംഗം പ്രവീൺ പ്ളാവിളയിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റോബിൻ കാരാവള്ളിൽ അദ്ധ്യക്ഷത വഹിച്ചു. കെ.എസ് ബിനു, രഞ്ജു ചെങ്ങറ, ബിജു കുമ്പഴ, രാജേഷ് തിരുവല്ല, സി വി ചന്ദ്രൻ എന്നിവർ സംസാരിച്ചു. ആദർശ് ചിറ്റാറും സംഘവും അവതരിപ്പിച്ച നാടൻപാട്ടും ഉണ്ടായിരുന്നു.