photo
ശ്രീദേവി സതീഷ്കുമാർ

തിരുവല്ല: നെടുമ്പ്രം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് മണിപ്പുഴ തെക്കേടത്ത് ശ്രീദേവി സതീഷ് കുമാർ (ഓമന- 57) നിര്യാതയായി. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. ബി.ജെ.പി. മഹിളാമോർച്ച ജില്ലാ വൈസ് പ്രസിഡന്റ്, ബി.ജെ.പി. നിയോജക മണ്ഡലം സെക്രട്ടറി, വൈസ് പ്രസിഡന്റ്, സേവാഭാരതി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭർത്താവ്: ജി. സതീഷ് കുമാർ. മകൻ: എസ്. അഖിൽ. മരുമകൾ: എസ്. അമൃത.