തിരുവല്ല: മുത്തുരിൽ രണ്ടു പേർക്ക് തെരുവു നായയുടെ കടിയേറ്റു. മുത്തൂർ സ്വദേശി അൻസിൽ സലിം, കുന്നന്താനം സ്വദേശിനി എന്നിവർക്കാണ് നായയുടെ കടിയേറ്റത്. മുത്തൂർ ഭദ്രകാളി ക്ഷേത്രത്തിന് സമീപം ഇന്നലെ വൈകിട്ട് ആറിനാണ് സംഭവം. കാൽ നടയാത്രികനായിരുന്ന അൻസിലിനെ കടിച്ച നായ ക്ഷേത്ര ദർശനത്തിനെത്തിയ കുന്നന്താനം സ്വദേശിനിയെയും ആക്രമിക്കുകയായിരുന്നു. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.