നാരങ്ങാനം:​ ചെറുകോൽപ്പുഴ - ​റാന്നി റോഡ് പത്ത് മീറ്റർ വീതിയിൽ വികസിപ്പിക്കണമെന്നും പതിമൂന്നര മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഭൂഉടമകൾ യോഗം ചേർന്നു. റോഡ് 10 മീറ്റർ വിതിയിൽ വികസിപ്പിക്കാൻ വസ്തു ഉടമകൾ അഞ്ച് വർഷം മുൻപ് സമ്മതിച്ചിരുന്നതാണെന്നും പതിമൂന്നര മീറ്റർ വീതിയെടുത്താൽ വലിയ നഷ്ടങ്ങൾ ഉണ്ടാകുമെന്നും ഉടമകൾ പറയുന്നു. നിരവധി വീടുകളും കാണിക്കമണ്ഡപങ്ങളും ക്രിസ്ത്യൻസഭാ ഓഡിറ്റോറിയങ്ങളും സ്‌കൂളുകളും എൻ .എസ് .എസ് , വെള്ളാള സമാജം മന്ദിരങ്ങളും പൊളിച്ചുനീക്കേണ്ടി വരും .ഈ സാഹചര്യം കണക്കിലെടുത്താണ് ഭൂഉടമകളുടെ സമരം .
പതിമൂന്നര മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ പദയാത്ര നടത്തുന്നതിന് യോഗം തീരുമാനിച്ചു . .സമരത്തിന് ബി.ജെ.പി. പിന്തുണ പ്രഖ്യാപിക്കുന്നതായി യോഗം ഉദ്ഘാടനം ചെയ്ത ബി.ജെ.പി.ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ പറഞ്ഞു..

ഗ്രാമ പഞ്ചായത്ത് അംഗം സോമശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. നൂറോളം ഭൂഉടമകൾ പങ്കെടുത്തു