ചെങ്ങന്നൂർ: തൊഴിലധിഷ്ഠിത കോഴ്സുകളെക്കുറിച്ചും വിവിധ വിദ്യാഭ്യാസ വായ്പകളെക്കുറിച്ചും പ്രതിപാദിച്ച് എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്‌മെന്റ് യൂണിയൻ 8 ന് കരിയർ ഗൈഡൻസ് ക്ലാസ് നടത്തും. രാവിലെ 9.30 മുതൽ ചെങ്ങന്നൂർ വൈ.എം.സി.എ.യിൽ നടക്കുന്ന ക്ലാസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി.വർഗീസ് ഉദ്ഘാടനം ചെയ്യും. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം ഭദ്രദീപം കൊളുത്തും. യൂണിയൻ ചെയർമാൻ അനിൽ അമ്പാടി അദ്ധ്യക്ഷത വഹിക്കും. യൂണിയൻ വൈസ് ചെയർമാൻ രാഖേഷ് കോഴഞ്ചേരി, യൂണിയൻ അഡ്.കമ്മിറ്റി അംഗങ്ങളായ കെ.ആർ.മോഹനൻ, ബി.ജയപ്രകാശ് തൊട്ടാവാടി, സുരേഷ് വല്ലന, കെ.ആർ.മോഹനൻ കൊഴുവല്ലൂർ, എസ്.ദേവരാജൻ, അനിൽ കണ്ണാടി, യൂണിയൻ വനിതാസംഘം സെക്രട്ടറി റീന അനിൽ, യൂണിയൻ യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് ദേവദാസ് വെണ്മണി, വൈസ് പ്രസിഡന്റ് ഷോൺ മോഹൻ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ ട്രഷറർ പ്രസീദ പ്രസാദ്, ധർമ്മസേനാ കോഓർഡിനേറ്റർ വിജിൻരാജ്, വൈദികയോഗം ചെയർമാൻ സൈജു പി.സോമൻ എന്നിവർ സംസാരിക്കും. യൂണിയൻ യൂത്ത്മൂവ്‌മെന്റ് ജോ.സെക്രട്ടറി കുമാരി അരുണിമ സ്വാഗതവും സെക്രട്ടറി രാഹുൽരാജ് നന്ദിയും പറയും.10 മുതൽ കേരള മൈനോറിട്ടി ഡിപ്പാർട്ട്‌മെന്റ് ട്രെയിനർ ആൻഡ് കൗൺസിലർ അജി.കെ.ജോർജ്, സൈക്കോളജി കൗൺസിലർ ജയപ്രകാശ് ഉണ്ണിത്താൻ എന്നിവർ ക്ലാസെടുക്കും.