അടൂർ : പുതുശേരിഭാഗം മഹർഷിക്കാവ് മഹാദേവർ ക്ഷേത്രത്തിലെ പുണർതംനാൾ ഉത്സവത്തിന് ഒരുക്കങ്ങൾ തുടങ്ങി. 7 ന് പുലർച്ചെ 5.30ന് ഗണപതി ഹോമം, 7ന് നിറപറ സമർപ്പണം, 8 ന് ശിവ പുരാണ പാരായണം, 9.30 ന് പ്രതിഷ്ഠാദിന പൂജ, കലശം. 2 ന് എഴുന്നെള്ളത്ത്, തുടർന്ന് കെട്ടുകാഴ്ച. 8 ന് രാവിലെ 7 ന് നിറപറ സമർപ്പണം 8ന് ഭാഗവത പാരായണം, 10.30 ന് ദ്രവ്യകലശം, 3 ന് ആറാട്ട് എഴുന്നെള്ളത്ത്, 7 ന് ആറാട്ട് വരവ്, 7.30 ന് ആറാട്ട് കലശാഭിഷേകം, തുടർന്ന് ആറാട്ട് സദ്യ, 10 ന് ഗാനമേള.