ഏഴംകുളം : ചേറിൽ പുതഞ്ഞ് കറവപശു ചത്തു. ഐക്കരവിള സരസ്വതി അമ്മയുടെ ഏക വരുമാനമായിരുന്നു കറവപ്പശുവാണ് ചേറിൽ പുതഞ്ഞത്. പുതുമല പാഴേത്ത് ഏലായിലെ ചേറിലാണ് പശു അകപ്പെട്ടത്. ഇതിന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമം വിഫലമായി. അടൂർ അഗ്നിരക്ഷാസേനയുംനാട്ടുകാരും, പഞ്ചായത്ത് അംഗം ബാബു ജോൺ എന്നിവർ ചേർന്ന് വടവും മറ്റും ഉപയോഗിച്ച് പശുവിനെ കരക്കെത്തിച്ചു. ഐക്കരവിള സരസ്വതി അമ്മയുടെ ഏക വരുമാനമായിരുന്നു ഈ കറവപ്പശു. ജീവിതം വഴിമുട്ടിയ ഇവർക്ക് മറ്റൊരു കറവപ്പശുവിനെ വാങ്ങി നൽകാനുള്ള ശ്രമത്തിലാണ് നാട്ടുകാർ.