ചെങ്ങന്നൂർ: സർവീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകർക്ക് കെഎസ്.ടി.എ ചെങ്ങന്നൂർ സബ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം സി.കെ ഹേമലത ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ സബ് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം എസ് .വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ ജി. കൃഷ്ണകുമാറിനെ ആദരിച്ചു. കെ.എസ്.ടി.എ യുടെ 'കുട്ടിക്കൊരു വീട് എന്ന പദ്ധതിയുടെ പ്രഖ്യാപനവും നടന്നു. പുലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി ശ്രീകുമാർ, ചെങ്ങന്നൂർ എ.ഇ.ഒ കെ.സുരേന്ദ്രൻ പിള്ള , കെ. എസ്.ടി.എ ചെങ്ങന്നൂർ സബ് ജില്ലാ കമ്മിറ്റി സെക്രട്ടറി കെ.ബൈജു, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ജോസഫ് മാത്യു, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ.എൻ ഉമാറാണി, ജോൺ ജേക്കബ്. ഇ, സബ് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം പി.കെ ബിന്ദു എന്നിവർ സംസാരിച്ചു.