തിരുവല്ല: സംസ്ഥാന സർക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി 20 രൂപയ്ക്ക് ഉച്ചയൂണ് നൽകുന്ന സുഭിക്ഷാ ഹോട്ടൽ ഇന്ന് പെരുന്തുരുത്തി പ്ലാഞ്ചുവടുള്ള കെട്ടിടത്തിൽ ആരംഭിക്കും. രാവിലെ 11ന് മാത്യു ടി തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന് താലൂക്ക് സപ്ലൈഒാഫിസർ സജി കെ. കുര്യൻ അറിയിച്ചു.