തോലുഴം : തട്ടയിൽ പാറക്കര നെല്ലിക്കാട്ടിൽ കുടുംബക്ഷേത്രത്തിലെ വാർഷിക പൂജയും സർപ്പബലിയും 12 ന് നടക്കും. പി. ബി. ത്യാഗരാജ തന്ത്രി കാർമ്മികത്വം വഹിക്കും. പുലർച്ചെ 5.30 ന് മഹാഗണപതിഹോമം, 7 ന് ഭഗവതിസേവ, 8.30 ന് കലശപൂജ, 9.30 ന് കലശാഭിഷേകം, 10.30 ന് നാഗദൈവങ്ങൾക്ക് പൂജ, നൂറും പാലും, വൈകിട്ട് 4 ന് ഐക്കാട് പൊടിയന്റെ പ്രഭാഷണം.