1
ചെങ്ങരൂർ പെരുനാളിന് നിരണം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത കൊടിയേറ്റുന്നു.

മല്ലപ്പള്ളി: ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ 141-ാമത് പെരുന്നാളിന് നിരണം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത കൊടിയേറ്റി. പ്രധാന പെരുനാൾ ദിനമായ മേയ് 10ന് പരിശുദ്ധ ബസേലിയോസ് മാർതോമാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ യുടെ മുഖ്യകാർമ്മികത്വത്തിൽ കുർബാന.

11ന് ഇടവകയിലെ വൈദികരുടെ കാർമ്മികത്വത്തിൽ കുർബാന. മടുക്കോലി, കുന്നന്താനം, നെല്ലിമൂട് കുരിശടികളിൽ നിന്നും റാസകളും ഉണ്ടാകുമെന്ന് ഫാ. ജിനു ചാക്കോ, ട്രസ്റ്റി സജി മാത്യു, സെക്രട്ടറി അനിൽ തോമസ്, കൺവീനർ ജിജോ കെ.മാത്യു എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.