അടൂർ : മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ നേതൃത്വത്തിൽ നടത്തിയ ബാലയരങ്ങ് കലോത്സവത്തിലെ അടൂർ മേഖലാ മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും നന്മ മെമ്പർഷിപ്പ് കാർഡ് വിതരണോദ്ഘാടനവും നഗരസഭാ വൈസ് ചെയർപേഴ്സൺ ദിവ്യാ റജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ആർ. വിജയൻ അദ്ധ്യക്ഷതവഹിച്ചു. നഗരസഭാ ചെയർമാൻ ഡി. സജി സമ്മാനദാനം നിർവഹിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. അലാവുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. മെമ്പർഷിപ്പ് കാർഡ് വിതരണം നന്മ സംസ്ഥാന സെക്രട്ടറി അടൂർ രാജേന്ദ്രൻ നിർവ്വഹിച്ചു. ധനോജ് നായിക്, ശശി തുവയൂർ, ആന്റണി പഴകുളം, സോമൻ മങ്ങാട്, ജോൺസൺ ജെ. അടൂർ എന്നിവർ സംസാരിച്ചു.