തിരുവല്ല: കേരള വാട്ടർ അതോറിറ്റി എംപ്ലോയിസ് യൂണിയൻ (സി.ഐ.ടി.യു) 18-ാം സംസ്ഥാന സമ്മേളനം 27മുതൽ 29വരെ തിരുവല്ല മുത്തൂർ ശ്രീഭദ്രാ ഓഡിറ്റോറിയത്തിൽ നടക്കും. സ്വാഗതസംഘ രൂപീകരണയോഗം സി.പി.എം ജില്ലാസെക്രട്ടി കെ.പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി.കരുണാകരൻ അദ്ധ്യക്ഷനായി. സി.പി.എം ജില്ലാസെക്രട്ടേറിയറ്റ് അംഗം അഡ്വ.ആർ.സനൽകുമാർ, സി.ഐ.ടി.യു ജില്ലാപ്രസിഡന്റ് കെ.സി.രാജഗോപാലൻ , സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.ഫ്രാൻസിസ് വി.ആന്റണി, എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.വി സുരേഷ് കുമാർ, സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് കെ.ശിവദാസൻ, പുരോഗമന കലാസാഹിത്യ സംഘം ജില്ലാസെക്രട്ടറി അഡ്വ.സുധീഷ് വെൺപാല, യൂണിയൻ സംസ്ഥാന ജനറൽസെകട്ടറി പി.ശശിധരൻനായർ, ജില്ലാ പ്രസിഡന്റ് രാജേഷ് ആർ ചന്ദ്രൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: മന്ത്രി വീണാജോർജ്, കെ.പി.ഉദയഭാനു, കെ.സി.രാജഗോപാൽലൻ, പി.ജെ.അജയകുമാർ, കെ.അനന്തഗോപൻ, രാജു ഏബ്രഹാം, പി.ബി.ഹർഷകുമാർ (രക്ഷാധികാരികൾ), അഡ്വ.ആർ.സനൽകുമാർ (ചെയർമാൻ), പി.ശശിധരൻ നായർ (ജന.കൺവീനർ), രാജേഷ് ആർ.ചന്ദ്രൻ (കൺവീനർ),എസ്.രാജീവ് (ട്രഷറർ)