കോന്നി : സംസ്ഥാന സർക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന കോന്നി നിയോജക മണ്ഡലത്തിലെ സുഭിക്ഷാ ഹോട്ടലിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11 ന് മന്ത്രി ജി.ആർ.അനിൽ ഓൺലൈനായി നിർവഹിക്കും. കലഞ്ഞൂർ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ കൂടൽ ഷോപ്പിംഗ് കോംപ്ലക്‌സിലാണ് ഹോട്ടൽ. കോന്നി താലൂക്ക് തല ഉദ്ഘാടനം കെ.യു.ജനീഷ് കുമാർ എം.എൽ.എ നിർവഹിക്കും. കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി പുഷ്പവല്ലി അദ്ധ്യക്ഷത വഹിക്കും.