തിരുവല്ല: അധികാരത്തിന് അതീതമായ പ്രവർത്തനങ്ങളിലേക്ക് പോകുമ്പോൾ മാത്രമെ സഭയുടെ ദൗത്യം പൂർത്തിയാക്കാൻ കഴിയുവെന്ന് പെന്തക്കോസ്തൽ കൗൺസിൽ ഒഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് എൻ.എം.രാജു പറഞ്ഞു. പി.സി.ഐ നേതൃസംഗമവും സഭാ ഐക്യസെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ ജനറൽ സെക്രട്ടറി പാസ്റ്റർ ജെ.ജോസഫ് അദ്ധ്യക്ഷനായി. ബോധിഗ്രാം കമ്മ്യൂണിറ്റി കോളേജ് പ്രസിഡന്റ് ജെ.എസ് അടൂർ ക്ലാസെടുത്തു. പി.സി.ഐ വൈസ് പ്രസിഡന്റ് പാസ്റ്റർ കെ.എ.ഉമ്മൻ, ജെയ്സ് പാണ്ടനാട്, അജി കുളങ്ങര, ജോജി ഐപ്പ് മാത്യൂസ്, പാസ്റ്റർ തോമസ് വർഗീസ്, പി.ജി.ജോർജ്, പാസ്റ്റർ തോമസ് എം.പുളിവേലി, കെ.ഒ.ജോൺസൺ, ജിജി ചാക്കോ, ഫിലിപ്പ് ഏബ്രഹാം, ഷോളി വർഗീസ് എന്നിവർ സംസാരിച്ചു.