തിരുവല്ല: സമൂഹത്തിന്റെ വളർച്ചയ്ക്കും വികസനത്തിനും മാനവമൈത്രിയും സാഹോദര്യവും അനിവാര്യമാണെന്ന് ബിഷപ്പ് തോമസ് സാമുവൽ പറഞ്ഞു. മൈത്രി സൗഹൃദവേദി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാർത്തോമ്മാ സഭ ആനിമേഷൻ സെന്റർ ഡയറക്ടർ റവ.ഡോ.ജോസ് പുനമഠം അദ്ധ്യക്ഷനായി. ഡോ.സൈമൺ ജോൺ, ഡോ.ജോസഫ് ചാക്കോ,ഏ.വി.ജോർജ്,ജോസ് തോമസ്, വർഗീസ് ടി.മങ്ങാട്,പി.പി.ജോൺ, മേജർ പി.സി.എലിസബത്ത്, ബെൻസി തോമസ്,റയ്ന ജോർജ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ബിഷപ്പ് തോമസ് സാമുവൽ (രക്ഷാധികാരി),റവ.ഡോ.ജോസ് പുനമഠം (പ്രസിഡന്റ്), ഡോ.ജോസഫ് ചാക്കോ (സെക്രട്ടറി),ബെൻസി തോമസ് (ജോ.സെക്രട്ടറി).