തിരുവല്ല: സോഷ്യലിസ്റ്റ് നേതാവും രാജ്യസഭാംഗവുമായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ സ്കൂൾ വിദ്യാർത്ഥികൾക്കായി പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. പരിസ്ഥിതി സ്നേഹിയായ എം.പി.വീരേന്ദ്രകുമാർ എന്ന വിഷയത്തിലുള്ള പ്രബന്ധം എട്ടുപുറത്തിൽ കവിയരുത്. വിജയികൾക്ക് സമ്മാനങ്ങൾ 28ന് വിതരണം ചെയ്യും. 20നകം റോയി വർഗീസ് ഇലവുങ്കൽ, മുണ്ടിയപ്പള്ളി പി.ഒ എന്ന വിലാസത്തിൽ പ്രബന്ധങ്ങൾ അയയ്ക്കണം. ഫോൺ 9495104828.