sndp
എസ്.എൻ.ഡി.പി യോഗം 3108 മേടപ്പാറ ശാഖയിലെ ഗുരുക്ഷേത്ര സമർപ്പണ സമ്മേളനം എസ്. എൻ.ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഉത്‌ഘാടനം ചെയ്യുന്നു

കോന്നി: എസ്‌.എൻ.ഡി.പി യോഗത്തിന്റെ ശാഖകളിൽ ശ്രീനാരായണ ദർശനവും ഗുരുദേവകൃതികളും വിദ്യാർത്ഥികളെ പഠിപ്പിക്കണമെന്നും ഇതിലൂടെ അവരുടെ വ്യക്തിത്വവികസനം പൂർണമാക്കി ഉത്തമ പൗരന്മാരായി രൂപപ്പെടുത്താൻ കഴിയുമെന്നും എസ്.എൻ.ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതിനടേശൻ പറഞ്ഞു.എസ്‌.എൻ.ഡി.പി യോഗം 3108-ാം മേടപ്പാറ ശാഖയിലെ ശ്രീനാരായണ ഗുരുദേവ ക്ഷേത്ര സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രീതിനടേശൻ.

പുതിയ തലമുറയുടെ ആത്മീയവും ഭൗതീകവുമായ വളർച്ചയിൽ മുഖ്യ പങ്കുവഹിക്കാൻ ഗുരുക്ഷേത്രങ്ങൾക്ക് കഴിയണം. ഗുരു ആരായിരുന്നെന്ന് യോഗത്തിന്റെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്ന മഹാകവി കുമാരനാശാന്റെ ഗുരുസ്തവത്തിലൂടെ നമുക്ക് മനസിലാക്കാൻ കഴിയുമെന്ന് പ്രീതി നടേശൻ പറ‌ഞ്ഞു.

ഗുരുമന്ദിരങ്ങൾ നാടിന്റെ സംസ്‍കാരത്തെ പ്രതിഫലിപ്പിക്കുന്ന സാംസ്‌കാരിക കേന്ദ്രങ്ങൾ കൂടിയാണെന്നും മേടപ്പറയിലെ ഗുരുമന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയാക്കാൻ മലയോരമേഖലയിലെ ശാഖാ അംഗങ്ങളുടെ പൂർണ സഹകരണം ഉണ്ടായിട്ടുണ്ടെന്നും യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ പറഞ്ഞു. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി സുന്ദരേശൻ ക്ഷേത്ര ശില്പിയെ ആദരിച്ചു, യുണിയൻ സെക്രട്ടറി ഡി. അനിൽകുമാർ ശാഖയുടെ മുൻ പ്രസിഡന്റുമാരെയും സെക്രട്ടറിമാരെയും മുതിർന്ന ശാഖാംഗങ്ങളെയും ആദരിച്ചു. ശാഖാ സെക്രട്ടറി പങ്കജാക്ഷൻ റിപ്പോർട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. കെ.യു. ജനീഷ്‌കുമാർ എം.എൽ. എ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ സി.എൻ വിക്രമൻ, യുണിയൻ കൗൺസിൽ അംഗങ്ങളായ കെ.എസ്‌.സുരേശൻ, ജി.സോമനാഥൻ , പി.കെ.പ്രസന്നകുമാർ , എസ് .സജിനാഥ്, പി.വി.രണേഷ്, പി.സലിംകുമാർ, മൈക്രോ ഫിനാൻസ് കോ ഓർഡിനേറ്റർ കെ.ആർ. സലീലാനാഥ്‌, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുശീല ശശി, സെക്രട്ടറി സരള പുരുഷോത്തമൻ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ ചെയർമാൻ അജേഷ്‌കുമാർ, മുകേഷ് ദാസ്, ശാഖാ പ്രസിഡന്റ് പി.ഡി. ശശിധരൻ, വൈസ് പ്രസിഡന്റ് എം.എസ്‌. ഇന്ദിര, യുണിയൻ കമ്മിറ്റി അംഗം ബി.കെ.സുധർജി, തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി. രശ്മി, ഗ്രാമപഞ്ചായത്ത് അംഗം കെ.ആർ. ഉഷ, മേടപ്പാറ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ശാന്തി സതീഷ്, 1421 -ാം തണ്ണിത്തോട് ശാഖ പ്രസിഡന്റ് കെ.എസ്‌.ഗോപകുമാർ, 4024 -ാം തേക്കുതോട് ശാഖ പ്രസിഡന്റ് എൻ.ജയപ്രകാശ്, 1419-ാം തേക്കുതോട് ശാഖ പ്രസിഡന്റ് എം.ജെ.ഷാജി, 1807 -ാം മണ്ണീറ ശാഖാ സെക്രട്ടറി എൻ,ടി,രാജൻ, 1615 -ാം എലിമുള്ളംപ്ലാക്കൽ ശാഖ സെക്രട്ടറി സുരേഷ്ബാബു ,വനിതാസംഘം യുണിറ്റ് പ്രസിഡന്റ് ബിന്ദു പ്രസന്നൻ, സെക്രട്ടറി ഓമന ശേഖർ എന്നിവർ സംസാരിച്ചു. രാവിലെ ഗുരുപൂജ, മഹാഗണപതി ഹോമം എന്നിവ നടന്നു. ശിവഗിരിമഠത്തിലെ തന്ത്രി ശ്രീനാരായണ പ്രസാദ് പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ കർമ്മം നിർവഹിച്ചു. ജീവകലശം, പരികലശാഭിഷേകം, ജീവകലശാഭിഷേകം, മഹാഗുരു പൂജ എന്നിവയും നടന്നു. തന്ത്രി ശ്രീനാരായണ പ്രസാദിന്റെയും, സൗമ്യ ഇ.ബാബുവിന്റെയും പ്രഭാഷണങ്ങളും ഉണ്ടായിരുന്നു.