നെടുങ്കണ്ടം :പടിഞ്ഞാറേക്കവല ബസ് സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന ബസിൽ ഇന്നോവ കാർ ഇടിച്ചുകയറി ആറ് പേർക്ക് പരുക്കേറ്റു. പുലർച്ചെ5.30ന് അടൂരിൽ നിന്നും മുന്നാറിലേക്കു പോയ ഇന്നോവ കാർ ആണ് നെടുങ്കണ്ടത്ത് നിർത്തിയിട്ടിരുന്ന ബസ്സിൽ ഇടിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു. . അപകടത്തിൽപ്പെട്ട യാത്രക്കാരെ പരിക്കുകളോടെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.അടൂർ ,പത്തനംതിട്ട സ്വദേശികളായ ബിബിൻ,അനു തോമസ്, അനു ജേക്കബ്, അഞ്ജനാ ദാസ് , ജിബിൻ,ജിജോ ഇവർ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.