ആലപ്പുഴ: എ.എസ്. കനാൽ ഈസ്റ്റ് ബങ്ക് റോഡിൽ കൊമ്മാടി പാലം മുതൽ മട്ടാഞ്ചേരി പാലം വരെയുള്ള ഭാഗത്ത് കലുങ്കുമായി ബന്ധപ്പെട്ട ജോലികൾ നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം നാളെ മുതൽ ഭാഗികമായി നിരോധിച്ചതായി പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.