പത്തനംതിട്ട : വർഗീയതയ്ക്ക് കേരളത്തിൽ സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ച് സി.പി.എം നേതൃത്വത്തിൽ വിവിധ ഏരിയകളിൽ ബഹുജനകൂട്ടായ്മ നടത്തി. പത്തനംതിട്ടയിൽ നടന്ന റാലിയും ബഹുജന കൂട്ടായ്മയും ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ ആർ.എസ് അരുൺ ബാബു ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി.ആർ പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.. ജില്ലാ കമ്മിറ്റി അംഗങ്ങളായ എൻ. സജികുമാർ, നഗരസഭ ചെയർമാൻ ടി. സക്കിർ ഹുസൈൻ, എം. വി സഞ്ജു ,ഏരിയ കമ്മിറ്റി അംഗം കെ. അനിൽകുമാർ , സൗത്ത് ലോക്കൽ സെക്രട്ടറി എം. ജെ രവി എന്നിവർ സംസാരിച്ചു.