arrest
ജോജി

തിരുവല്ല: യുവതിയെ കടന്നുപിടിച്ച കേസിൽ തെങ്ങേലി സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തെങ്ങേലി ലക്ഷംവീട് കോളനിയിൽ വെല്ലിയാർ മണ്ണിൽ വീട്ടിൽ ജോജി (37) ആണ് പിടിയിലായത്. ചൊവ്വാഴ്ച രാവിലെയോടെയാണ് കേസിനാസ്പദമായ സംഭവം. പൊലീസിൽ പരാതി നൽകിയതറിഞ്ഞ് ഒളിവിൽ പോയ പ്രതിയുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.