
കോന്നി: മെഡിക്കൽ കോളേജിലേക്ക് വരുന്ന ബസുകൾ തിരികെ നെടുമ്പാറ വട്ടമണ്ണ് റോഡ് വഴി പോകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. മുൻപ് ഈ റോഡിലൂടെ ബസ് സർവീസ് ഉണ്ടായിരുന്നു. മെഡിക്കൽ കോളേജിലേക്ക് പുതിയ വഴി വന്നതോടെ വട്ടമണ്ണ് - നെടുമ്പാറ റോഡിലൂടെയുള്ള ബസുകൾ സർവീസ് നിറുത്തി. രണ്ടര കിലോമീറ്റർ ദൂരമുള്ള റോഡിന്റെ ഇരുഭാഗത്തും 230 കുടുംബങ്ങൾ താമസിക്കുന്നുണ്ട്. മെഡിക്കൽ കോളേജിൽ എത്തുന്ന ബസുകൾ മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ പിന്നിലൂടെ നെടുമ്പാറ - വട്ടമണ്ണ് റോഡിലൂടെ തിരികെ പ്പോയാൽ പ്രദേശത്തെ യാത്രാക്ലേശത്തിന് പരിഹാരമാകും