മല്ലപ്പള്ളി : എഴുമറ്റൂർ ഉപ്പൻമാവുങ്കൽ ശ്രീഭദ്രകാളിക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ഇന്ന് നടക്കും . തന്ത്രിമുഖ്യൻ വാളാർപ്പള്ളി ഇല്ലത്ത് ശ്രീധരൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിക്കും. രാവിലെ 6.10 ന് അഭിഷേകം, 6.30 ന് ഗണപതിഹോമം, 7.30 ന് ഉഷ:പൂജ, 8 ന് പുരാണപാരായണം, 9.30 ന് പ്രതിഷ്ഠാദിന കലശം, ഉച്ചപൂജ, 1 ന് പ്രസാദമൂട്ട്. 5 ന് നടതുറപ്പ് , 6.40 ന് ദീപാരാധന, വിശേഷാൽ പൂജകൾ ,7 ന് ഭഗവതി സേവ ,7.15 ന് ഭജൻസ് എന്നിവ നടക്കുമെന്ന് ഹൈന്ദവ സമാജത്തിനു വേണ്ടി പ്രസിഡന്റ് അനിൽ റ്റി.റ്റി, സെകട്ടറി ഗംഗാധരൻ എന്നിവർ അറിയിച്ചു.