അടൂർ: ഗുരുധർമ്മ പ്രചാരണസഭ അടൂർ മണ്ഡലം സമ്മേളനം എട്ടിന് രാവിലെ 9.30ന് അടൂർ ഗീതം ഒാഡിറ്റോറിയത്തിൽ നടക്കും. ജില്ലാ അഡ്ഹോക്ക് കമ്മിറ്റി കൺവീനർ അഡ്വ.മധു എറണാകുളം ഉദ്ഘാടനം ചെയ്യും. അടൂർ മണ്ഡലം പ്രസിഡന്റ് വി.എസ്.യശോധരപ്പണിക്കർ അദ്ധ്യക്ഷത വഹിക്കും. മണ്ഡലം രക്ഷാധികാരി ടി.പി അനിരുദ്ധൻ തടത്തിൽ, വി.കെ ബിജു, ചന്ദ്രൻ പുളിങ്കുന്ന്, അനിൽ തടാലിൽ, എം. ദിലീപ് എന്നിവർ പങ്കെടുക്കും.