ഒാമല്ലൂർ: ഉഴവത്ത് ദേവീക്ഷേത്രത്തിൽ അഷ്ടബന്ധകലശവും സർപ്പബലിയും ഇന്നുമുതൽ. പുലർച്ചെ അഞ്ചിന് ഗണപതി പൂജ, പ്രാസാദശുദ്ധിക്രിയകൾ. നാളെ പുലർച്ചെ അഞ്ച് മുതൽ ബിംബശുദ്ധി, കലശപൂജകൾ, കലശാഭിഷേകങ്ങൾ. വൈകിട്ട് അഞ്ചിന് സ്ഥലശുദ്ധി, ബ്രഹ്മകലശപൂജ. എട്ടിന് പുലർച്ചെ അഞ്ചിന് അനുജ്ഞാകലശപൂജ, പരികലശാഭിഷേകം, ബ്രഹ്മകലശാഭിഷേകം, ശ്രീഭൂതബലി. രാത്രി ഏഴിന് സർപ്പബലി.