hotel

കോന്നി: കലഞ്ഞൂർ പഞ്ചായത്തിലെ കൂടലിൽ ആരംഭിച്ച സുഭിക്ഷ ഹോട്ടൽ കെ.യു.ജനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി.പുഷ്പവല്ലി അദ്ധ്യക്ഷത വഹിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.തുളസീധരൻ പിള്ള, വൈസ് പ്രസിഡന്റ് എം.പി.മണിയമ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി.ജയകുമാർ, മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീലാകുമാരി ചാങ്ങയിൽ,മൈലപ്ര പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക സുനിൽ കലഞ്ഞൂർ പഞ്ചായത്ത് വാർഡ് അംഗം ബിന്ദു റെജി,സണ്ണി ജോർജ് കൊട്ടാരത്തിൽ, കോന്നി താലൂക്ക് സപ്ലൈ ഓഫീസർ ബി.മൃണാൾസെൻ തുടങ്ങിയവർ പങ്കെടുത്തു.