പത്തനംതിട്ട: തലചായ്ക്കാൻ ഇടമില്ലാത്തവർക്ക് ഒരു വീട്... ഒരു ശാഖയിൽ ഒരു ഭവനം പദ്ധതിയിലൂടെ എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ നിർമ്മിക്കുന്ന 13-ാമത്തെ ഭവനം ഐരവൺ 1226-ാം നമ്പർ ശാഖാ അംഗമായ കരിപ്പാല മട്ടക്ക് പുതുവലിൽ കെ. രാജന് നൽകും. തറക്കല്ലിടീൽ കർമ്മം എട്ടിന് രാവിലെ 10.30നും 11.15നും മദ്ധ്യേ യൂണിയൻ പ്രസിഡന്റ് കെ. പദ്മകുമാർ നിർവഹിക്കും.