കോന്നി: മലയാലപ്പുഴ മുസലിയാർ എൻജിനീയറിംഗ് കോളേജിൽ നടക്കുന്ന നാലാമത് ജെഫിൻ മെമ്മോറിയൽ അഖിലേന്ത്യാ ഫുട്ബാൾ മത്സരം 6 ന് കെ.യു.ജനീഷ്‌കുമാർ എം.എൽ. എ ഉദ്ഘാടനം ചെയ്യും. രാജ്യത്തെ 19 കോളേജുകളിലെ ടീമുകൾ പങ്കെടുക്കും. 7 ന് നടക്കുന്ന ഫൈനൽ മത്സരത്തിലെ വിജയികൾക്ക് മന്ത്രി വീണാജോർജ് ട്രോഫികൾ വിതരണം ചെയ്യും.