തിരുവല്ല: പൊതുമരാമത്ത് തിരുവല്ല സെക്ഷന്റെ പരിധിയിലെ അമിച്ചകരി- ചാത്തങ്കേരി- എ.എൻ.സി. റോഡിൽ തൊമ്മാടി ബസാർകടവിന് സമീപം (മുളമൂട്ടിൽപ്പടി) അപകടാവസ്ഥയിലായ കലുങ്കിന്റെ പുനർനിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്ന് മുതൽ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. വാഹനങ്ങൾ അനുബന്ധ പാതകൾ സ്വീകരിക്കണമെന്ന് അസി.എക്സി. എൻജിനീയർ അറിയിച്ചു.