തിരുവല്ല: കുറ്റൂർ മഹാദേവക്ഷേത്രത്തിലെ ധർമ്മശാസ്താവിന്റെ ഉപദേവതാലയം പഴയരീതിയിൽ പുനർനിർമ്മിച്ചു. അഷ്ടബന്ധകലശത്തോടെ പുനഃപ്രതിഷ്ഠ ഇന്ന് നടക്കും. രാവിലെ 9.30നും 10.10നും മദ്ധ്യേ തന്ത്രി കണ്ഠര് മോഹനരുടെ കാർമ്മികത്വത്തിലാണ്ചടങ്ങുകൾ.