lorry
ഒാമല്ലൂരിൽ ചരക്ക് ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുണ്ടായ അപകടം

ഒാമല്ലൂർ: ക്ഷേത്രം ജംഗ്ഷന് സമീപം ചരക്കുലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യാത്രക്കാരന് പരിക്കേറ്റു. ഇന്നലെ പുലർച്ചെ അഞ്ചരയ്ക്കായിരുന്നു അപകടം. വേദഗ്രാം ആശുപത്രി ജീവനക്കാരൻ പ്രക്കാനം സ്വദേശി ശിവരാജനാണ് (54) പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ ഇദ്ദേഹത്തിന്റെ രണ്ട് പല്ലുകൾ അടർന്നു പോയി.