പ്രമാടം : കിഴവള്ളൂർ സെന്റ് പീ​റ്റേഴ്‌സ് മലങ്കര കത്തോലിക്കാപള്ളി പെരുന്നാൾ സമാപിച്ചു. കൽക്കുരിശ് കൂദാശ. ഗീവർഗീസ് മാർ മക്കാറിയോസിന് സ്വീകരണം, പെരുന്നാൾ കുർബാന, പ്രഥമ ദിവ്യകാരുണ്യ സ്വീകരണം, സ്‌നേഹഭോജനം. വചനപ്രഘോഷണവും ആരാധനയും, പെരുന്നാൾ സന്ദേശം, റാസ, ആകാശദീപക്കാഴ്ച. നവവൈദികർക്ക് സ്വീകരണം, തിരുന്നാൾ കുർബാന, നേർച്ചവിളമ്പ്‌ എന്നിവ ഉണ്ടായിരുന്നു.