accident

ചെങ്ങന്നൂർ : മുളക്കുഴയിൽ കെ.എസ്.ആർ.ടി.സി സ്വിഫ്ട് ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ യുവാക്കൾ മരിച്ചു. എം.സി റോഡിൽ ചെങ്ങന്നൂർ മുളക്കുഴ വില്ലേജ് ഓഫീസിന് സമീപം ബുധനാഴ്ച രാത്രി 11.30ന് നടന്ന അപകടത്തിൽ എഴുപുന്ന സൗത്ത് കൈലാസം കറുകപറമ്പിൽ ഷാജിയുടെ മകൻ ഷിനോയ് (25), പള്ളിപ്പുറം കണിച്ചേരി വെളി സജീവന്റെ മകൻ വിഷ്ണു (26) എന്നിവരാണ് മരിച്ചത്.

ഇവിടെ റോഡപകടങ്ങൾ പതിവാണ്.

തിരുവനന്തപുരത്ത് നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് പോകുകയായിരുന്നു ബസും ചേർത്തലയിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. പൂർണമായി തകർന്ന

കാറിനുള്ളിൽ കുടുങ്ങിക്കിടന്ന യുവാക്കളെ പൊലീസും നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ചോറ്റാനിക്കര എരുവേലി ശ്രീവല്ലേശ്വരം ക്ഷേത്രത്തിലെ കീഴ്ശാന്തിയാണ് വിഷ്ണു. സഹോദരി :മഞ്ജുള.