1
തെളിനീരൊഴുകും നവകേരളം പരിപാടിയുടെ ഭാഗമായി പള്ളിക്കൽ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ജല നടത്തം പരിപാടിയുടെ സമാപനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു.

പള്ളിക്കൽ : പള്ളിക്കലാറിലെ കൈയേറ്റമൊഴിപ്പിക്കാൻ ശക്തമായ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയതായി ഡെപ്യൂട്ടി സ്വീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. പള്ളിക്കൽ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ ജലനടത്തം പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പള്ളിക്കലാറിന്റെ പുനരുജ്ജീകരണത്തിന് ഒന്നാഘട്ടമായി എട്ട് കോടി രൂപയുടെഭരണാനുമതി ലഭിച്ചു കഴിഞ്ഞു. ഏഴംകുളം മുതൽ ഏറത്ത് പഞ്ചായത്തിന്റെ അതിർത്തിവരെയാണ് ഒന്നാംഘട്ടത്തിൽ നവീകരിക്കുക. നവീകരണത്തിന് മുൻപ് ഈ ഭാഗത്തെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്ലാക്കാട് നിന്നാരംഭിച്ച ജലനടത്തം പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് ഫ്ലാഗ് ഓഫ് ചെയ്തു. നെല്ലിമുകളിൽ ചേർന്ന സമാപന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം പി.ബി. ബാബു, സി.ആർ ദിൻരാജ്, വൈസ് പ്രസിഡന്റ് എം. മനു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജി ജഗദീശൻ , വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു ജെയിംസ് . പഞ്ചായത്തംഗങ്ങളായ, ഷീന റെജി, സുപ്രഭ, ദിവ്യ അനീഷ്, റോസമ്മ, ശ്രീജ, രഞ്ജിനി കൃഷ്ണകുമാർ, മുണ്ടപ്പള്ളി സുഭാഷ്, ജി .പ്രമോദ് , വിനേഷ്. വി , പഞ്ചായത്ത് സെക്രട്ടറി സജീഷ്, സി.ആർ ദിൻ രാജ്, ബി.വിജയകുമാർ കുടുംബശ്രീ ചെയർപേഴ്സൺ ഗീത പി.കെ, എന്നിവർ സംസാരിച്ചു. ശുചിത്വ മിഷന്റെ സഹായത്തോടെ ഗ്രാമപഞ്ചായത്തുതലത്തിൽ നടപ്പിലാക്കുന്ന തെളിനീരൊഴുകും നവകേരളം പരിപാടിയുടെ ഭാഗമായാണ് ജല നടത്തം പരിപാടി സംഘടിപ്പിച്ചത്.