പന്തളം : ദക്ഷിണ ഇന്ത്യൻ 5-ാമത് മുയ് തായ് ചാമ്പ്യൻഷിപ്പിൽ പൂഴിക്കാട് സ്വദേശി എഡ്വിൻ ജി. സുനിലിന് സ്വർണമെഡൽ . ബംഗളുരുവിൽ നടന്ന ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ചാണ് മത്സരിച്ചത്. പന്തളം നിഞ്ച ആൻഡ് കിക്ക് ബോക്‌സിങ് അക്കാഡമിയിലാണ് പ്രാക്ടീസ് ചെയ്യുന്നത്. പ്രവാസിയായ സുനിൽ കിഴക്കേക്കരയുടെ മകനും തുമ്പമൺ എം.ജി എച്ച്. എസിലെ പ്ലസ് വൺ വിദ്യാർത്ഥിയുമാണ്.