പന്തളം: വർഗീയതയ്ക്കെതിരെ സി.പി.എം പന്തളം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി സെക്രട്ടറി ആർ ജ്യോതികുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടേറിയേറ്റ് മെമ്പർ പി.ബി ഹർഷകുമാർ, ജില്ലാ കമ്മിറ്റി അംഗം ലസിതാ നായർ, ഏരിയാ കമ്മിറ്റി അംഗങ്ങളായ രാധാ രാമചന്ദ്രൻ, വി.പി.രാജേശ്വരൻ നായർ സി.കെ.രവിശങ്കർ, ഇ.ഫസൽ,വി.കെ.മുരളി എന്നിവർ പ്രസംഗിച്ചു.