തിരുവല്ല; തിരുമൂലപുരം മഹാത്മാഗാന്ധി സ്മാരക ഗ്രന്ഥശാലയിൽ നടന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യൂണിറ്റ് വാർഷിക സമ്മേളനം തിരുവല്ലാ ജില്ലാവിദ്യാഭ്യാസ ഓഫീസർ പ്രസീന പി.ആർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടൈറ്റസ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഡോ.ആർ.വിജയമോഹനൻ, അജിതമ്പാൻ, ബെന്നി മാത്യു , ടി.എ. റെജികുമാർ, വി.ആർ.സുനിൽ വെൺപാല, ജയശ്രീ ടി.കെ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ- ടൈറ്റസ് ജോർജ് (പ്രസിഡന്റ്), ഡോ.സുജിത്രൻ പി. (വൈസ് പ്രസിഡന്റ്), അജി തമ്പാൻ (സെക്രട്ടറി), ജയശ്രീ ടി.കെ (ജോ. സെക്രട്ടറി)