mil
പുതുശ്ശേരിഭാഗം ക്ഷീരോൽപ്പാദക സഹകരണ സംഘം കെട്ടിടത്തിന്റെ ശിലാസ്ഥാപനം പി ആർ പി സി ചെയർമാൻ കെ പി ഉദയഭാനു നിർവഹിക്കുന്നു.

അടൂർ : പുതുശ്ശേരിഭാഗം ക്ഷീരോൽപാദക സഹകരണസംഘം നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം പി.ആർ.പി.സി ചെയർമാൻ കെ.പി.ഉദയഭാനു നിർവഹിച്ചു. സംഘം പ്രസിഡന്റ് ടി.ഡി.സജി അദ്ധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ, മിൽമ ഡയറക്ടർ മുണ്ടപ്പള്ളി തോമസ്, സെറ്റിക്കോ പ്രസിഡന്റ് ടി.ഡി.ബൈജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റോഷൻ ജേക്കബ്, ടി.സരസ്വതി, പഞ്ചായത്ത് അംഗങ്ങളായ ഉഷാ ഉദയൻ , അനിൽ പുതക്കുഴി, ക്ഷീര വികസന ഓഫീസർ പ്രദീപ്കുമാർ, ഡി.ജയകുമാർ ,അഡ്വ.ഡി. രാജീവ്, രാജേഷ് ആമ്പാടി, ബി.സന്തോഷ് കുമാർ, സ്വപ്ന, അജിതാസുരേഷ്, വൈസ് ചെയർപേഴ്സൺ ശ്രീദേവി, ദേശസേവിനി വായനശാല പ്രസിഡന്റ് വി.കുട്ടപ്പൻ, സംഘം സെക്രട്ടറി പ്രശോഭ് കൃഷ്ണൻ എന്നിവർ സംസാരിച്ചു.