പന്തളം: പന്തളംചന്തയ്ക്കു സമീപമുള്ള വലിയ മാവുകളുടെ ചില്ലകൾ വെട്ടിമാറ്റിയത് ജനങ്ങൾക്ക് ഏറെ ആശ്വാസമായി. മരത്തിൽ കൂടുകൂട്ടുന്ന ദേശാടനപ്പക്ഷികളുടെ വിസർജ്യം മൂലമുള്ള ബുദ്ധിമുട്ടുകൾക്കാണു പരിഹാരമാകുന്നത്.

പക്ഷികൾക്കു കൂടുകൂട്ടാൻ കഴിയാത്ത വിധം വലയിടാനാണ് നഗരസഭയുടെ തീരുമാനം. പന്തളം മാവേലിക്കര റോഡരികിലാണ് മരങ്ങൾ. .

പക്ഷികളുടെ വിസർജ്യം മൂലമുള്ള ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് വർഷങ്ങളായി ആവശ്യമുണ്ടായിരുന്നു.

പന്തളംബ്ലോക്ക് പഞ്ചായത്ത് മെമ്പർ രഘു പെരുമ്പുളിക്കലിന്റെ നേത്രത്വത്തിൽ ഉപവാസവും നടത്തിയിരുന്നു.