inaigu
​പ്ര​വേ​ശ​ന​ ​ക​വാ​ട​ത്തി​ന്റെ ഉ​ദ്ഘാ​ട​നം

റാന്നി: ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്കൂളിന്റെ പുനരുദ്ധരിച്ച പ്രവേശന കവാടത്തിന്റെ ഉദ്ഘാടനം 9ന് നടക്കും.ജില്ലാ പഞ്ചായത്തംഗം ജെസി അലക്സ് ഉദ്ഘാടനം ചെയ്യും.പി.ടി.എ പ്രസിഡന്റ് എം.വി പ്രസന്നകുമാർ അദ്ധ്യക്ഷത വഹിക്കും.മുൻ ജില്ലാ പഞ്ചായത്തംഗം എം.ജി കണ്ണൻ മുഖ്യാതിഥി ആയിരിക്കും.നാറാണംമൂഴി പഞ്ചായത്ത് പ്രസിഡന്റ് ബീനാ ജോബി,വൈസ് പ്രസിഡന്റ് രാജന്‍ നീറംപ്ലാക്കൽ,വാർഡംഗങ്ങളായ സാംജി ഇടമുറി,റെനി വർഗീസ്,പ്രിൻസിപ്പൽ കെ.കെ രാജീവ്,പ്രഥമദ്ധ്യാപിക കെ.പി അജിത,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പ്രസംഗിക്കും.