കുളനട: പനങ്ങാട് പുലിക്കുന്ന് ധർമശാസ്താ ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ ഉത്സവം എട്ടുമുതൽ 13 വരെ നടക്കും. എട്ടാം തീയതി 3.30ന് ചെങ്ങന്നൂരിൽ നിന്നും ക്ഷേത്രത്തിലേക്ക് വിഗ്രഹ ഘോഷയാത്ര, ആറിന് ആചാര്യവരണം, ശുദ്ധിക്രിയകൾ, മുളയിടൽ, എട്ടിന് പനങ്ങാട് ശ്രീഭദ്ര തിരുവാതിരകളി സംഘത്തിന്റെ തിരുവാതിര, ഒൻപതിന് പനങ്ങാട് സർഗം ഭജനസമിതിയുടെ ഭക്തിഗാനസുധ. ഒൻപതിന് ആറിന് ഗണപതിഹോമം, പ്രാക്തഹോമം, 11ന് അന്നദാനം, ആറിന് ഭഗവതിസേവ, മുളപൂജ, 8.30ന് പനങ്ങാട് പ്രണവം നൃത്ത വിദ്യാലയത്തിന്റെ നൃത്തം. പത്തിന് 8.30ന് പനങ്ങാട് ശ്രീഭദ്രാ മാതൃസേവാ സമിതിയുടെ നാരായണീയ പാരായണം, 11ന് അന്നദാനം, ആറിന് ഭഗവതിസേവ, 8.30ന് കൈപ്പുഴ ശ്രീപാർവതി തിരുവാതിര സമിതിയുടെ തിരുവാതിര. 11ന് 6ന് പ്രായശ്ചിത്ത ഹോമം, 11ന് അന്നദാനം, അഞ്ചിന് വാസ്തുപൂജ, 8.30ന് നവമി സാബുവിന്റെ ഗാനമാലിക. 12ന് ആറിന് ബിംബശുദ്ധിക്രിയകൾ, 11ന് അന്നദാനം, 8.30ന് പനങ്ങാട് നൂപുര സ്‌കൂൾ ഓഫ് ഡാൻസിന്റെ നൃത്തം, 13ന് രാവിലെ ഏഴിനും എട്ടിനും ഇടയിലുള്ള ഇടവം രാശി മുഹൂർത്തത്തിൽ പുന:പ്രതിഷ്ഠ, കലശാഭിഷേകം,11.30ന് അന്നദാനം, 7.10ന് സർപ്പബലി, 9.30ന് കൊച്ചിൻ തരംഗ് ബീറ്റ്‌സിന്റെ ഗാനമേള എന്നിവയാണ് പരിപാടികൾ.